
സൗദിയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുന്നു; ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പ്ലാറ്റ് ഫോം വഴി തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 10,000 കടന്നു
|സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി പ്രഖ്യാപിച്ചത്
സൗദിയില്‍ ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പ്ലാറ്റ് ഫോം വഴി തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം പതിനായിരം കടന്നു. അടുത്ത വര്‍ഷത്തോടെ പദ്ധതി വഴിയുള്ള കരാറുകള്‍ അരലക്ഷത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. സ്വദേശി തൊഴിലന്വേഷകര്‍ക്ക് പാര്‍ട്ട് ടൈം ജോലിയെടുക്കുന്നതിനും ഫ്രീലാന്‍സിംഗ് ജോലി നോക്കുന്നതിനും മന്ത്രാലയം ഏര്‍പ്പെടുത്തിയ പദ്ധതിയാണ് ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പ്ലാറ്റ് ഫോം.
സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷമാണ് തുടക്കം കുറിച്ചത്. മണിക്കൂറിന് വേതനം നിശ്ചയിച്ചാണ് നിയമനം. തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കുന്ന ധാരണ മന്ത്രാലയത്തിന്‍റെ മര്‍ന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ തൊഴില്‍ കരാര്‍ നിലവില്‍ വരും.
വേതനത്തിന് പുറമേ എന്‍ഡ് ഓഫ് സര്‍വീസ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തൊഴിലാളിക്ക് ലഭിക്കില്ല. പദ്ധതി വഴിയുള്ള തൊഴില്‍ കരാറുകള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും മന്ത്രാലയം ബോധവല്‍ക്കരണം സംഘടിപ്പിക്കും. അടുത്ത വര്‍ഷത്തോടെ കരാര്‍ തൊഴിലാളികളുടെ എണ്ണം അന്‍പത്തിയേഴായിരത്തിലേക്ക് ഉയര്‍ത്തുവാനും മന്ത്രാലയം പദ്ധതിയിടുന്നു.