< Back
Saudi Arabia
Flynas extends restrictions to six countries; services canceled until March 9
Saudi Arabia

ആറ് രാജ്യങ്ങളിലേക്കുള്ള നിയന്ത്രണം നീട്ടി ഫ്ലൈനാസ്; മാർച്ച് 9 വരെ സർവീസുകൾ റദ്ദാക്കി

Web Desk
|
7 March 2026 1:22 PM IST

റദ്ദാക്കിയത് യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഇറാഖ്, സിറിയ സർവീസുകൾ

റിയാദ്: മേഖലയിലെ നിലവിലുള്ള സാഹചര്യങ്ങളെത്തുടർന്ന് ആറ് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ താത്കാലിക നിയന്ത്രണം നീട്ടിയതായി സൗദി അറേബ്യൻ എയർലൈനായ ഫ്ലൈനാസ്. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് ഇപ്പോൾ മാർച്ച് 9 വരെ നിർത്തിവെച്ചത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായി ഫ്ലൈനാസ് വെബ്സൈറ്റ് വഴി വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് കമ്പനി യാത്രക്കാരെ ഓർമിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി യാത്രക്കാർക്ക് ഫ്ലൈനാസിന്റെ കസ്റ്റമർ സർവീസ് സെന്ററുമായി ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി ബന്ധപ്പെടാം. മേഖലയിലെ സംഭവവികാസങ്ങൾ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച പുതിയ അറിയിപ്പുകൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ ഉടൻ അറിയിക്കുമെന്നും ഫ്ലൈനാസ് വ്യക്തമാക്കി.

Similar Posts