< Back
Saudi Arabia
Focus Al Khobar appoints new office bearers
Saudi Arabia

ഫോക്കസ് അൽഖോബാറിന് പുതിയ ഭാരവാഹികൾ

Web Desk
|
15 Feb 2026 3:03 PM IST

23 അം​ഗ എക്സിക്യൂട്ടീവ് അംഗങ്ങളടങ്ങിയ കമ്മിറ്റിയാണ് നിലവിൽ വന്നത്

ദമ്മാം: ഫോക്കസ് ഇൻ്റർനാഷണൽ അൽഖോബാർ ഡിവിഷന് ഇനി പുതിയ ഭാരവാഹികൾ. കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഷെനിൽ നിലമ്പൂരിനെ പുതിയ ഡിവിഷണൽ ഡയറക്ടർ ആയും, റിയാസ് ബഷീർ ഓപറേഷൻ മാനേജറായും, നഷാദ് നൂർ വണ്ടൂർ അഡ്മിൻ മാനേജറായും, ഷെബീൻ ഫവാസ് ഫൈനാൻസ് മാനേജറായും തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുപ്പിന് അബ്ദുള്ള എടവണ്ണ, അൻസാർ കടലുണ്ടി എന്നിവർ നേതൃത്വം നൽകി. 23 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കുകയുണ്ടായി. ഫോക്കസ് ഇന്റർനാഷണൽ സി.ഇ.ഒ ഷബീർ വെള്ളാടത്ത് സംസാരിച്ചു. ഫോക്കസിന്റെ വരാനിരിക്കുന്ന പരിപാടികളെക്കുറിച്ച് ഇവന്റ് മാനേജർ അബ്ദുൽ റഹ്മാൻ എ.പി വിശദീകരണം നൽകി. പുതിയ നേതൃത്വത്തിന് അംഗങ്ങൾ ആശംസകൾ നേർന്നു.

Similar Posts