< Back
Saudi Arabia
ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ പരിശോധന;സൗദിയിൽ 54 സ്ഥാപനങ്ങൾ അടച്ചു പൂട്ടി
Saudi Arabia

ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ പരിശോധന;സൗദിയിൽ 54 സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Web Desk
|
28 Aug 2025 8:20 PM IST

കഴിഞ്ഞ മാസത്തെ കണക്കുകളാണ് അതോറിറ്റി പുറത്തിറക്കിയത്

റിയാദ്: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പരിശോധന കർശനമാക്കി സൗദി അറേബ്യ. നിയമ ലംഘനം നടത്തിയ 54 സ്ഥാപനങ്ങൾ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അടച്ചു പൂട്ടി. കഴിഞ്ഞ മാസത്തെ കണക്കുകളാണ് അതോറിറ്റി പുറത്തിറക്കിയത്.

രാജ്യത്തിൻറെ വിവിധ ഇടങ്ങളിലായി പൂർത്തിയാക്കിയത് 6,000 പരിശോധനകളാണ്. രോഗബാധിതമായ 40 ടൺ കോഴിയും പരിശോധനയിൽ കണ്ടെത്തിയിരുന്നു. സാൽമൊണല്ലാ ബാക്ടീരിയ അടങ്ങിയ കോഴികളാണ് ഇവ. 4,600ലധികം സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആകെ 1,137 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിലവാര പരിശോധനക്കായി ശേഖരിച്ചത് 1,000 സാമ്പിളുകളാണ്. കാലാവധി കഴിഞ്ഞ കോസ്‌മെറ്റിക് ഉൽപ്പന്നങ്ങൾ, അഴുകിയ ഭക്ഷ്യ വസ്തുക്കൾ, ലൈസൻസ് ഇല്ലാത്ത പ്രവർത്തനം തുടങ്ങിയവയാണ് പരിശോധനയിൽ കണ്ടെത്തിയത്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

Similar Posts