< Back
Saudi Arabia
Food poisoning must be reported immediately: Saudi Ministry of Health
Saudi Arabia

ഭക്ഷ്യ വിഷബാധ ഉടൻ റിപ്പോർട്ട് ചെയ്യണം: സൗദി ആരോഗ്യമന്ത്രാലയം

Web Desk
|
6 Sept 2024 10:15 PM IST

ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

ജിദ്ദ: ഭക്ഷ്യവിഷ ബാധ ഉണ്ടായാൽ ഉടനടി ആരോഗ്യമന്ത്രാലയത്തിലേക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്ക് നിർദേശം. സൗദി ആരോഗ്യമന്ത്രാലയമാണ് നിർദേശം നൽകിയത്. ചില ആശുപത്രികൾ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകുകയോ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്തതിനെ തുടർന്നാണ് നിർദ്ദേശം. മന്ത്രാലയം ഫെഡറേഷൻ ഓഫ് സൗദി ചേംബറിന് അയച്ച കത്തിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഇത്തരം കേസുകൾ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് തന്നെ ആരോഗ്യമന്ത്രാലയത്തിന്റെ ഡിജിറ്റൽ പോർട്ടൽ വഴി അറിയിക്കുകയാണ് വേണ്ടത്. ഇതിനായി പ്രത്യേക ലിങ്ക് മന്ത്രാലയം നൽകിയിട്ടുണ്ട്.

2022 ഇറക്കിയ സർക്കുലറിൽ പ്രത്യേകം ഗൈഡ് ലൈനും നൽകിയിരുന്നു. ഹെൽത്ത് ക്ലസ്റ്ററിലാണ് ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത്. മുപ്പതിലധികം പേർക്ക് ഭക്ഷ്യ വിഷബാധയോ ആർക്കെങ്കിലും മരണമോ സംഭവിച്ചാൽ നേരിട്ടോ ഫോൺ വഴിയോ ഹെൽത്ത് ക്ലസ്റ്ററിൽ റിപ്പോർട്ട് ചെയ്യണം. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകുകയും വേണം. ഇതിൽ വീഴ്ചകൾ സംഭവിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Similar Posts