< Back
Saudi Arabia
Heart attack; Former expatriate in Saudi Arabia shuhaib dies in Coimbatore
Saudi Arabia

ഹൃദയാഘാതം; സൗദിയിലെ മുൻ പ്രവാസി യുവാവ് കോയമ്പത്തൂരിൽ നിര്യാതനായി

Web Desk
|
3 April 2025 2:36 PM IST

പ്രവാസം മതിയാക്കി നാട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു

ജിദ്ദ: ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം വാണിയമ്പലം അങ്കപ്പൊയിൽ സ്വദേശി മഠത്തിൽ ഷുഹൈബ് (40) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം കോയമ്പത്തൂരിലേക്ക് പോയ ഷുഹൈബ് വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. നാട്ടിൽ നിന്ന് പിതാവും ഒരു സഹോദരനും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾക്കായി കോയമ്പത്തൂരിലെത്തിയിട്ടുണ്ട്. യാംബുവിലുള്ള സഹോദരൻ ജാബിറും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ജിദ്ദയിലും യാംബുവിലുമായി ഏതാനും വർഷങ്ങൾ പ്രവാസിയായിരുന്ന ഷുഹൈബ് പ്രവാസം മതിയാക്കി നാട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. സോളിഡാരിറ്റി പ്രവർത്തകൻ കൂടിയായ ഷുഹൈബിന്റെ പെട്ടെന്നുള്ള മരണം കുടുംബത്തെയും സുഹൃത്തുക്കളെയും പ്രവാസികളെയും ഒരു പോലെ ദുഃഖത്തിലാഴ്ത്തി.

മഠത്തിൽ അബ്ബാസ്-ഖദീജ ദമ്പതികളുടെ മകനാണ് ഷുഹൈബ്. ഭാര്യ: നസീമ. മക്കൾ: അയ്ഫാ മറിയം, ഇസ്സാൻ ഐദിൻ. സഹോദരങ്ങൾ: ജാബിർ വാണിയമ്പലം (തനിമ യാംബു - മദീന മുൻ സോണൽ പ്രസിഡന്റ്), യാസിർ (സോളിഡാരിറ്റി ജില്ല സമിതിയംഗം), ഷഹ്ബാസ് (യാംബു), ഷഹന ഷിറിൻ, ശബ്‌ന ഷിറിൻ.

Similar Posts