< Back
Saudi Arabia
Formula 1: Holiday for educational institutions on April 20 and 21
Saudi Arabia

ഫോർമുല 1: ഏപ്രിൽ 20, 21 തീയതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Web Desk
|
19 March 2025 10:03 PM IST

ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിൽ അവധി ലഭിക്കും

ജിദ്ദ:ജിദ്ദയിൽ നടക്കുന്ന ഫോർമുല വണ്ണിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകും. ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കാണ് അവധി നൽകുക. ഏപ്രിൽ 18 മുതൽ 20 വരെയാണ് ജിദ്ദയിൽ മത്സരങ്ങൾ.

ഏപ്രിൽ 21, 22 തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുക. മക്ക, ജിദ്ദ, ത്വായിഫ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും രണ്ടുദിവസത്തെ അവധി ലഭിക്കും. സൗദി ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാണ് ഫോർമുല 1. ജിദ്ദ സീസണിന്റെ ഭാഗമായാണ് 2025 ഫോർമുല വൺ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ട് ആയ ഫോർമുല സൗദി അറേബ്യ ഗ്രാൻഡ് പ്രീക്ക്‌സ്. തുടർച്ചയായി അഞ്ചാം തവണയാണ് ജിദ്ദയിൽ ഇതിന് വേദിയാവുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്ട്രീറ്റ് സർക്യൂട്ടായ ജിദ്ദ കോർണിഷ് സർക്യൂട്ടിലാണ് മത്സരങ്ങൾ. ഇവന്റിന്റെ വിജയത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അവധി നൽകുന്നത്.

Similar Posts