< Back
Saudi Arabia
സൗദിയിൽ കാർ ഒട്ടകത്തിലിടിച്ച് നാല് പേർ മരിച്ചു
Saudi Arabia

സൗദിയിൽ കാർ ഒട്ടകത്തിലിടിച്ച് നാല് പേർ മരിച്ചു

Web Desk
|
4 Feb 2023 11:06 PM IST

മൂന്ന് മംഗലാപുരം സ്വദേശികളും ഒരു ബംഗ്ലാദേശി പൗരനുമാണ് മരിച്ചത്

സൗദിയിലെ അൽഅഹ്സയിൽ കാർ ഒട്ടകത്തിലിടിച്ച് നാല് പേർ മരിച്ചു. മംഗലാപുരം സ്വദേശികളായ അഖിൽ നുഅ്മാൻ, മുഹമ്മദ് നാസിർ, മുഹമ്മദ് റിദ് വാൻ എന്നിവരും ഒരു ബംഗ്ലാദേശി പൗരനുമാണ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ഖുറൈസ് റോഡിൽ ഹറാദിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. നാലു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം. സാകോ കമ്പനിയിലെ ജീവനക്കാരായിരുന്നു.


Four killed after car hits camel in Saudi Arabia

Similar Posts