< Back
Saudi Arabia
ഫ്രഞ്ച് വിങ്ങർ മോസ ഡിയാബി ഇനി അൽ ഇത്തിഹാദിൽ
Saudi Arabia

ഫ്രഞ്ച് വിങ്ങർ മോസ ഡിയാബി ഇനി അൽ ഇത്തിഹാദിൽ

Web Desk
|
26 July 2024 10:39 PM IST

അമ്പതു മില്യൺ യൂറോക്കാണ് അൽ ഇത്തിഹാദ് താരത്തെ സ്വന്തമാക്കിയത്

റിയാദ്: ഫ്രഞ്ച് വിങ്ങർ മോസ ഡിയാബിയെ സ്വന്തമാക്കി അൽ ഇത്തിഹാദ്. അമ്പതു മില്യൺ യൂറോക്കാണ് ക്ലബ് താരത്തെ സ്വന്തമാക്കിയത്. അടുത്ത അഞ്ചു വർഷം ഇത്തിഹാദിന് വേണ്ടി മോസ ഡിയാബി ബൂട്ടണിയും. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിനായി കളിക്കുന്ന ഡിയാബി കരാർ പൂർത്തിയാക്കുന്നതിന് മുന്നെയാണ് അൽ ഇത്തിഹാദിലേക്ക് ചേക്കേറുന്നത്.

54 മത്സരങ്ങളിൽ നിന്നായി 25 കാരനായ മോസ പത്തു ഗോളുകൾ സ്‌കോർ ചെയ്യുകയും, ഒൻപതു അസിസ്റ്റുകൾക്ക് വഴി ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തിഹാദിന്റെ ഭാഗമാവുന്നതിൽ ഏറെ സന്തോഷവാനാണ്, ക്ലബിന്റെ ചരിത്രവും, പാരമ്പര്യവും കാത്തു സൂക്ഷിക്കുമെന്നും ഡിയാബി അറിയിച്ചു. കരിം ബെൻസിമ, എൻഗോളോ കാന്റെ, ഫാബിനോ തുടങ്ങിയവർ ദിയാബിക്ക് മുന്നേ അൽ ഇത്തിഹാദിന്റെ ഭാഗമായ കളിക്കാരാണ്.

Similar Posts