< Back
Saudi Arabia

Saudi Arabia
ഫ്യൂച്ചർ എഡ്ജ് സ്റ്റുഡന്റ്‌സ് കോൺഫറൻസ് ഈ മാസം 19ന് നടക്കും
|11 May 2023 9:39 PM IST
ഒൻപതു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മലയാളി വിദ്യാർഥികൾക്കായി പ്രവാസി വെൽഫെയർ ദമ്മാമിൽ സംഘടിപ്പിക്കുന്ന ഫ്യൂച്ചർ എഡ്ജ് കോൺഫറൻസ് മെയ് 19ന് നടക്കും.
Technology, Higher Education, Digital Citizenship എന്ന തലക്കെട്ടിൽ, സാങ്കേതിക വിദ്യ, വിദേശത്ത് ഉപരിപഠനത്തിനുള്ള സാധ്യതകൾ, ഡിജിറ്റൽ കാലഘട്ടത്തിലെ സാമൂഹിക ജീവിതം, സെൽഫ് ഡെവലപ്‌മെന്റ് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് വിദഗ്ധർ സെഷനുകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 0506035058, 0581280593 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി.