< Back
Saudi Arabia
Gabri Veiga joins Al Ahli
Saudi Arabia

പ്രിമീയർ ലീഗിൽ നിന്ന് സൗദിയിലേക്ക്; ഗാബ്രി വീഗയും സൗദിയിലെത്തുന്നു

Web Desk
|
25 Aug 2023 1:47 AM IST

സൗദി ക്ലബായ അൽ അഹ്‌ലി 447 കോടി രൂപക്ക് താരത്തെ സ്വന്തമാക്കി

പ്രീമിയർ ലീഗിൽ നിന്ന് ഇരുപത്തൊന്നുകാരനായ ഗാബ്രി വീഗയും സൗദിയിലെത്തുന്നു. സൗദി ക്ലബായ അൽ അഹ്‌ലി 447 കോടി രൂപക്ക് താരത്തെ സ്വന്തമാക്കി. താരം ഉടൻ സൗദിയിലെത്തിയേക്കും.

യുവതാരങ്ങളെ ഉൾപ്പെടെ സൗദിയിലേക്ക് എത്തിക്കുന്നത് സൗദി ക്ലബ്ബുകൾ തുടരുകയാണ്. സൗദി ക്ലബായ അൽ അഹ്‌ലി സ്പാനിഷ് യുവതാരം ഗാബ്രി വീഗയെ കൂടി സ്വന്തമാക്കി ക്ലബ്ബിനെ കരുത്തുറ്റതാക്കി. നാപോളിയിലേക്ക് പോകുമെന്ന് കരുതിയിരുന്ന താരത്തെ വൻ ഓഫറിലൂടെ അൽ അഹ്ലി ഏറ്റെടുത്തു. 21 വയസ്സ് മാത്രമെ ഗബ്രിയേൽ വീഗയ്ക്ക് ഉള്ളൂ.

സെൽറ്റ വിഗോയ്ക്ക് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുക ഈ നീക്കത്തിലൂടെ ലഭിക്കും. നേരത്തെ നാപോളിയുടെ 36 മില്യന്റെ ഓഫർ സെൽറ്റ് അംഗീകരിച്ചിരുന്നു. എന്നാൽ സൗദിയിൽ നിന്ന് 50 മില്യണ് മേലുള്ള ഓഫർ വന്നപ്പോൾ സ്പാനിഷ് ക്ലബിന് അത് സ്വീകരിക്കേണ്ടി വന്നു‌. നേരത്തെ ചെൽസിയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. മധ്യനിര താരമായ വീഗ ഇതുവരെ 50ൽ അധികം മത്സരങ്ങൾ സെൽറ്റക്ക് ആയി കളിച്ചിട്ടുണ്ട്.

Similar Posts