< Back
Saudi Arabia
ആണിന്റേതിന് പകരം പെൺകുട്ടിയുടെ മൃതദേഹം ഖബറടക്കി; സൗദിയിൽ അന്വേഷണത്തിന് ഉത്തരവ്
Saudi Arabia

ആണിന്റേതിന് പകരം പെൺകുട്ടിയുടെ മൃതദേഹം ഖബറടക്കി; സൗദിയിൽ അന്വേഷണത്തിന് ഉത്തരവ്

Web Desk
|
10 Oct 2025 3:27 PM IST

കുറ്റക്കാർക്കെതിരെ നടപടിക്ക് നിർദേശം

റിയാദ്: സൗദിയിലെ റസ് ജനറൽ ആശുപത്രിയിൽ യുവാവിന് പകരം യുവതിയുടെ മൃതദേഹം ഖബറടക്കി. സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി അധികൃതർ. നേരത്തെ യുവതിയുടെ മൃതദേഹത്തിന് പകരം ഒരു യുവാവിന്റെ മൃതദേഹം നൽകിയെന്നും, അത് ബന്ധുക്കളെ അറിയിക്കാതെ ഖബറടക്കിയെന്നും ബന്ധപ്പെട്ട് വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയപ്പോഴാണ് അത് യുവാവിന്റേതാണെന്ന് കണ്ടെത്തിയത്. തുടർന്ന് അധികൃതർക്ക് പരാതി നൽകി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ പരിശോധിക്കാൻ ഖസീം അമീർ ഡോ. ഫൈസൽ ബിൻ മിഷാൽ ഉത്തരവിട്ടു. കേസ് അന്വേഷിക്കാൻ അടിയന്തര സമിതി രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ ലഭ്യമാകുന്ന ഫലങ്ങൾ അടിയന്തരമായി സമർപ്പിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് അമീർ നിർദേശം നൽകിയതായി റീജ്യണൽ എമിറേറ്റ് അറിയിച്ചു. രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും അവകാശങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങളിൽ അതീവ സൂക്ഷ്മത പുലർത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

Similar Posts