< Back
Saudi Arabia
​​Giving a hand to Gaza; New batch of Saudi aid arrives in Deir al-Balah
Saudi Arabia

​​ഗസ്സയിലേക്ക് കൈ കൊടുത്ത്..; ദേർ അൽ ബലാഹിൽ സൗദിയുടെ പുതിയ ബാച്ച് സഹായ വസ്തുക്കളെത്തി

Web Desk
|
9 Nov 2025 1:04 AM IST

ഇതുവരെ എത്തിച്ചത് 7,600 ടൺ അവശ്യവസ്തുക്കളും മറ്റു സഹായങ്ങളും

​റിയാദ്: ഗസ്സയിലേക്ക് കൂടുതൽ സ​ഹായങ്ങളുമായി സൗദിയുടെ കിങ് സൽമാൻ റിലീഫ് സെന്റർ. അവശ്യവസ്തുക്കള‍ടങ്ങിയ നൂറുകണക്കിന് കിറ്റുകളുടെ പുതിയ ബാച്ച് ആണ് ദേർ അൽ ബലാഹിൽ എത്തിച്ചത്.

ഇതുവരെ, സഹായവസ്തുക്കൾ വ​ഹിച്ച് സൗദിയുടെ 71 വിമാനങ്ങളും 8 കപ്പലുകളുമാണ് ​ഗസ്സയിലെത്തിയത്. സഹായമെത്തിക്കുന്നത് എളുപ്പമാക്കാൻ പുതിയ വ്യോമ-നാവിക പാതകളും സൗദി പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിലൂടെ 7,600 ടൺ ഭക്ഷണം, മെഡിക്കൽ വസ്തുക്കൾ, ഷെൽട്ടർ സാമഗ്രികൾ തുടങ്ങിയവ എത്തിച്ചു. ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് 20 ആംബുലൻസുകളും കൈമാറി.

മേഖലയിൽ 90 മില്യൺ മൂല്യമുള്ള റിലീഫ് പ്രൊജക്ടുകൾ നടപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകളുമായി വിവിധ കരാറുകളിലും സൗദി ഒപ്പിട്ടു. അതിർത്തികൾ അടച്ചതിനെ മറികടക്കാൻ ജോർദാനുമായി ചേർന്ന് എയർഡ്രോപ്പ് പ്രവർത്തനങ്ങളും നടത്തി.

Similar Posts