< Back
Saudi Arabia
വ്യവസായ ലോകത്തെ ആകർഷിക്കാനൊരുങ്ങി സൗദി; ഡിസംബറിൽ മെഗാ എക്‌സിബിഷൻ
Saudi Arabia

വ്യവസായ ലോകത്തെ ആകർഷിക്കാനൊരുങ്ങി സൗദി; ഡിസംബറിൽ മെഗാ എക്‌സിബിഷൻ

Web Desk
|
4 April 2025 8:38 PM IST

വിവിധ രാജ്യങ്ങളിലെ കമ്പനികളും വിദഗ്ധരും പങ്കെടുക്കുന്ന മേള റിയാദിലായിരിക്കും സംഘടിപ്പിക്കുക

റിയാദ്: സൗദിയിൽ ഗ്ലോബൽ ഇൻഡസ്ട്രിയൽ ട്രാൻസ്‌ഫോർമേഷൻ എക്‌സിബിഷന് ഡിസംബറിൽ തുടക്കമാകും. വിവിധ രാജ്യങ്ങളിലെ കമ്പനികളും വിദഗ്ധരും പങ്കെടുക്കുന്ന മേള റിയാദിലായിരിക്കും സംഘടിപ്പിക്കുക. സൗദി വ്യവസായ, ഖനന വകുപ്പും റിയാദ് എക്‌സിബിഷൻസ് കമ്പനിയും സംയുക്തമായിട്ടായിരിക്കും മേള സംഘടിപ്പിക്കുക. വിവിധ രാജ്യങ്ങളിലെ കമ്പനികളും വിദഗ്ധരും എക്‌സിബിഷന്റെ ഭാഗമാകും. മേളയുടെ ഭാഗമായി മേഖലയിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കും. കൂടാതെ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, ഓട്ടോമേഷൻ, സ്മാർട്ട് മാനുഫാക്ചറിംഗ്, സുസ്ഥിര എനർജി എന്നീ മേഖലകളിൽ പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുക, എഐ, ഇന്റർനെറ്റ് ഓഫ് തിങ്‌സ് , 3D പ്രിന്റിംഗ് തുടങ്ങിയ ആധുനിക നിർമ്മാണ സാങ്കേതികവിദ്യകളും മേളയുടെ ഭാഗമാകും.

സ്മാർട്ട് ഫാക്ടറി ആശയം പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളും ഒരുക്കും. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, പ്രവർത്തന ചെലവ് കുറയ്ക്കുക, ക്ലീൻ എനർജി വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് മേളയുടെ ലക്ഷ്യങ്ങൾ. രാജ്യത്തെ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുക, പുതിയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുക, 36,000 ത്തിലധികം പുതിയ ഫാക്ടറികൾ രാജ്യത്ത് കൊണ്ടുവരിക, സാങ്കേതിക വിദ്യകളിലെ നിക്ഷേപം വർധിപ്പിക്കുക, പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുക, എണ്ണ ഇതര ഉത്പാദനം വർധിപ്പിക്കുക എന്നിവയും മേളയുടെ ലക്ഷ്യങ്ങളാണ്.

Related Tags :
Similar Posts