< Back
Saudi Arabia
Growth in Saudi Arabias non-oil sector
Saudi Arabia

മാന്ദ്യത്തിൽ നിന്നും തിരിച്ചു കയറുന്നു; സൗദിയുടെ എണ്ണയിതര മേഖലയിൽ വളർച്ച

Web Desk
|
3 Sept 2025 10:36 PM IST

ആഗസ്റ്റിൽ വിപണിയിൽ ഉണർവ്

റിയാദ്: ജൂലൈ വരെ അനുഭവപ്പെട്ട മാന്ദ്യത്തിന് ശേഷം സൗദി സ്വകാര്യ മേഖലയിലെ വിപണി തിരിച്ചു കയറുന്നു. കൺസ്ട്രക്ഷൻ, റീട്ടെയിൽ, സേവന മേഖലകളിൽ വളർച്ച തിരിച്ചെത്തുന്നതായി ആഗസ്റ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഈ വർഷം ആദ്യത്തിലുണ്ടയിരുന്ന വളർച്ച പിന്നീട് മാന്ദ്യത്തിലേക്ക് നീങ്ങിയിരുന്നു.

സൗദിയിലെ പ്രവാസികളടക്കം ജോലി ചെയ്യുന്ന പ്രധാന മേഖലയാണ് സ്വകാര്യ മേഖല. എണ്ണേതര സ്വകാര്യ മേഖല ആഗസ്റ്റിൽ വളർച്ചാ സ്ഥിരത കൈവരിച്ചതായി സർവേകൾ സൂചിപ്പിക്കുന്നു. സൗദിയിലെ ബാങ്കുകളും ഇത് സ്ഥിരീകരിച്ചു. നിർമാണം, റീട്ടെയിൽ, സേവന മേഖലകളിൽ ഇതിന്റെ ഗുണമുണ്ടാകും.

രാജ്യത്തെ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് ജൂലൈയിൽ 56.3 ൽ നിന്ന് ഓഗസ്റ്റിൽ 56.4 ആയി ഉയർന്നു. ഇത് വളരെ കുറഞ്ഞ മാറ്റമാണ്. എന്നാൽ പൂർവസ്ഥിതി തിരികെ പിടിക്കുന്നതിന്റെ സൂചനയായി ബാങ്കുകൾ ചൂണ്ടിക്കാട്ടുന്നു. ജൂലൈക്ക് ശേഷം പുതിയ നിർമാണ കരാറുകൾ വന്നു. പുതിയ പദ്ധതികൾക്കും തുടക്കമായിട്ടുണ്ട്. രാജ്യത്തെ ഇൻവെന്ററി വളർച്ച നാല് മാസത്തെ ഉയർന്ന നിലയിലെത്തി. അതേസമയം നിർമാണ സാമഗ്രികളുടെ വിലവർധന വിപണിയിൽ തിരിച്ചടിയാകുന്നുണ്ട്.

Similar Posts