< Back
Saudi Arabia
Gulf Madhyamam Riyadh Beats
Saudi Arabia

ഗൾഫ് മാധ്യമം-മീ ഫ്രണ്ട് സംഗീത നിശ "റിയാദ് ബീറ്റ്സ്" ഈ മാസം 29ന്

Web Desk
|
12 Sept 2023 9:30 AM IST

ടിക്കറ്റ് വിൽപന സജീവമായി

സൗദിയിലെ റിയാദിൽ ഗൾഫ് മാധ്യമവും മീഫ്രണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന സംഗീത നിശയുടെ ടിക്കറ്റ് വിൽപന സജീവമായി. റിയാദ് ബീറ്റ്സ് എന്ന പേരിൽ റിയാദിലെ മലാസ് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഓപ്പൺ ടെറസ്സിലാണ് ഈ സംഗീതസായാഹ്നം. എട്ടായിരത്തോളം പേർക്ക് ഇരിക്കാവുന്ന വിശാലമായ വേദിയാണ് ഒരുക്കിയിട്ടുള്ളത്. 40 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്.

എക്സിറ്റ് 15-ന്റേയും 16-ന്റേയും മധ്യത്തിലാണ് മലാസ് ലുലു ഹൈപ്പർ മാർക്കറ്റ്. നഗരത്തിന്റെ എല്ലാ ഭാഗത്തുനിന്നും വേഗത്തിൽ എത്തിച്ചേരാൻ എളുപ്പമുള്ള ഇവിടെയാണ് വിനോദ അതോറിറ്റിയുടെ കീഴിലുള്ള റിയാദ് ബീറ്റ്സ് സംഗീത നിശ. സെപ്റ്റംബർ 29 വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്കാണ് പരിപാടിയുടെ തുടക്കം.

പ്രശസ്ത നടി ഭാവനയാണ് മുഖ്യാതിഥി. രമേശ്‌ പിഷാരടി, മിഥുൻ രമേശ്‌, വിധു പ്രതാപ്, ആൻ ആമി, ജാസിം ജമാൽ, ആശ്വന്ത് അനിൽ കുമാർ, ശിഖ പ്രഭാകർ തുടങ്ങി നിരവധി കലാകാരന്മാർ വേദിയിൽ അണിനിരക്കും. നാലു പേരുടെ റെഡ് കാർപ്പറ്റ്കാറ്റഗറിയിൽ ആയിരം റിയാലാണ് നിരക്ക്. ഈ കാറ്റഗറിയിൽ സിംഗിൾ ടിക്കറ്റിന് 300 റിയാലാണ്.

നാലു പേർക്കുള്ള പ്ലാറ്റിനം കാറ്റഗറിയിൽ നിരക്ക് 500 റിയാലാണ്. ഈ കാറ്റഗറിയിൽ സിംഗിൾ ടിക്കറ്റിന് 150 റിയാലാണ്. നാലു പേരുടെ ഡയമണ്ട് ഫാമിലി കാറ്റഗറിയിൽ 250 റിയാലാണ് നിരക്ക്. ഈ കാറ്റഗറിയിലെ സിംഗിൾ 75 റിയാലിനും ലഭിക്കും. ഏറ്റവും കുറഞ്ഞ നിരക്ക് ഗോൾഡ് കാറ്റഗറിയിലാണ്. 40 റിയാലിന് ഈ കാറ്റഗറിയിൽ ടിക്കറ്റ് ലഭ്യമാണ്.

റിയാദിലെ ലുലു ഉൾപ്പെടെ എല്ലാ മാളുകളിലും വിവിധ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാകും. ‘ഗൾഫ് മാധ്യമം’ ഓഫിസിനെയും പ്രതിനിധികളെയും നേരിട്ടും സമീപിക്കാവുന്നതാണ്.അൽ ഖർജ്, മുസാഹ്മിയ, ശഖ്‌റാ എന്നിവിടങ്ങളിലും ടിക്കറ്റുകൾ ലഭിക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

Similar Posts