< Back
Saudi Arabia
സൗദിയില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്‍റുകള്‍ക്ക് ഇന്‍ഷൂറന്‍സ് പോളിസി
Saudi Arabia

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്‍റുകള്‍ക്ക് ഇന്‍ഷൂറന്‍സ് പോളിസി

Web Desk
|
7 April 2022 10:45 PM IST

അടുത്ത മാസം മുതല്‍ നിയമം പ്രാബല്യത്തില്‍ കൊണ്ട് വരുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം നടപടികള്‍ ആരംഭിച്ചു.

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്‍റുകള്‍ക്ക് ഇന്‍ഷൂറന്‍സ് ബാധകമാക്കാനൊരുങ്ങി സൗദി അറേബ്യ. തൊഴില്‍ കരാര്‍ വഴി ഭാവിയില്‍ തൊഴിലുടമക്കും തൊഴിലാളിക്കുമുണ്ടാകുന്ന നഷ്ടം ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ടാണ് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത മാസം മുതല്‍ നിയമം പ്രാബല്യത്തില്‍ കൊണ്ട് വരുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം നടപടികള്‍ ആരംഭിച്ചു.

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് നടപടികളാരംഭിച്ചത്. രാജ്യത്തേക്കുള്ള ഗാര്‍ഹിക തൊഴിലാളി റുക്രൂട്ട്‌മെന്റുകള്‍ക്ക ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതാണ് നിയമം. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് മന്ത്രാലയം പദ്ധതി നടപ്പിലാക്കുന്നത്. മുസാനിദ് പ്രോഗ്രാം വഴി ഇതിനുള്ള സൗകര്യമേര്‍പ്പെടുത്താനാണ് നീക്കം.

റിക്രൂട്ട് ചെയ്ത ഗാര്‍ഹിക തൊഴിലാളി ഒളിച്ചോടുകയോ ജോലിക്ക് വിസമ്മതിക്കുകയോ ചെയ്യുന്ന പക്ഷം തൊഴിലുടമയുള്‍പ്പെടെയുള്ള ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും നഷ്ട പരിഹാരം തേടാന്‍ പുതിയ സംവിധാനം സഹായിക്കും. തൊഴിലുടമ റിക്രൂട്ട്‌മെന്‍റ് കരാര്‍ പ്രകാരമുള്ള വേതനം നല്‍കാതിരുന്നാല്‍ തൊഴിലാളിക്ക് ശമ്പള കുടിശ്ശിക പ്രകാരം ഇന്‍ഷൂറന്‍സ് കമ്പനിയെ സമീപിക്കുന്നതിനും പണം ഈടാക്കുന്നതിനും സൗകര്യമുണ്ടാകും. എന്നാല്‍ നിയമം തുടക്കത്തില്‍ താല്‍പര്യമുള്ളവര്‍ മാത്രം ഉപയോഗപ്പെടുത്തിയാല്‍ മതിയെന്നും മന്ത്രാലം വ്യക്തമാക്കി.

Related Tags :
Similar Posts