< Back
Saudi Arabia
Hajj pilgrim from Malappuram dies in Medina
Saudi Arabia

മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു

Web Desk
|
26 Jun 2025 10:08 PM IST

ഖബറടക്കം മദീനയിൽ

മദീന: മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി പാച്ചേരി അലവിക്കുട്ടി(61 )യാണ് മരിച്ചത്. ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തി കർമ്മങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനത്തിലായിരുന്നു. ഇന്ന് വൈകുന്നേരം ഹറമിൽ നമസ്‌കാരത്തിന് എത്തിയപ്പോൾ കുഴഞ്ഞുവീണ ഇദ്ദേഹത്തെ മദീന അൽസലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

നടപടികൾ പൂർത്തിയാക്കി മദീനയിൽ ഖബറടക്കം നടത്തും. സഹായങ്ങൾക്കും മറ്റുമായി കെഎംസിസി മദീന വെൽഫെയർവിങ് കൂടെയുണ്ട്.

Similar Posts