< Back
Saudi Arabia
Hajj visas to be issued from February 8; Saudi Ministry of Hajj and Umrah
Saudi Arabia

ഹജ്ജ് വിസകൾ ഫെബ്രുവരി 8 മുതൽ ഇഷ്യൂ ചെയ്യും; സൗദി ഹജ്ജ് - ഉംറ മന്ത്രാലയം

Web Desk
|
5 Feb 2026 8:58 PM IST

75000 തീർഥാടകരാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്

റിയാദ്: ഹജ്ജ് വിസകൾ അടുത്ത ഞായറാഴ്ച (ഫെബ്രുവരി 8) മുതൽ ഇഷ്യൂ ചെയ്യുമെന്ന് സൗദിയിലെ ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടകർക്കുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനും, സു​ഗമമാക്കുന്നതിനുമായാണ് 4 മാസം മുമ്പുതന്നെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത്. പുണ്യസ്ഥലങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള കരാറുകൾ പൂർത്തിയാക്കുന്നതിനും താമസ - ഗതാഗത കരാറുകൾ അംഗീകരിക്കുന്നതിനും വെല്ലുവിളികൾ ഒഴിവാക്കുന്നതിനുമായാണിത്. വിദേശത്തു നിന്നുള്ള തീർഥാടകരുടെ താമസസൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി കോൺട്രാക്ടുകൾ പൂർത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു.

75000 തീർഥാടകരാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 30000 പേർ സ്വന്തം രാജ്യത്തുനിന്നു തന്നെ പാക്കേജുകൾ ബുക്ക് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നുള്ള തീർഥാടകർക്കായി പുണ്യസ്ഥലങ്ങളിൽ 485 ക്യാമ്പുകളാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി 73 ഓഫീസുകളുടെ അടിസ്ഥാന കരാറുകൾ പൂർത്തിയാക്കിയിട്ടുണ്ട്. വിസകൾ നേരത്തെ ഇഷ്യൂ ചെയ്യുന്നതിലൂടെ സൗകര്യപ്രദവും സംഘടിതവുമായ അനുഭവം നൽകുന്നതിനും ലോകമെമ്പാടുമുള്ള തീർഥാടകർക്കുള്ള സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും കാരണമാകുന്നു

Similar Posts