< Back
Saudi Arabia
ഹജ്ജിനായി ഒരുങ്ങി ഹറമൈൻ ഹൈ-സ്പീഡ് ട്രെയിനുകൾ
Saudi Arabia

ഹജ്ജിനായി ഒരുങ്ങി ഹറമൈൻ ഹൈ-സ്പീഡ് ട്രെയിനുകൾ

Web Desk
|
8 May 2025 12:18 PM IST

തീർത്ഥാടകർക്കായി ആകെ രണ്ട് കോടി സീറ്റുകളാണ് ഹജ്ജ് സീസണിലുണ്ടാവുക

ജിദ്ദ: ഈ വർഷത്തെ ഹജ്ജിന് ഹറമൈൻ ഹൈ-സ്പീഡ് ട്രെയിനുകൾ കൂടുതൽ സർവീസ് നടത്തും. തീർത്ഥാടകർക്കായി ആകെ രണ്ട് കോടി സീറ്റുകളാണ് ഹജ്ജ് സീസണിലുണ്ടാവുക. മക്ക മദീന നഗരങ്ങൾക്കിടയിലുള്ള അതിവേഗ ട്രെയിനാണ് ഹറമൈൻ.

കഴിഞ്ഞ വർഷത്തേതിൽ നിന്ന് 4 ലക്ഷം അധിക സീറ്റുകളാണ് ഇത്തവണ തീർത്ഥാടകർക്കായി ഒരുക്കിയത്. കഴിഞ്ഞതവണത്തേതിൽ നിന്ന് 25 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ. 4,700 ട്രിപ്പുകളാണ് ഇതിനായി ഷെഡ്യൂൾ ചെയ്തത്. ഓരോ ട്രെയിനിലും 417 യാത്രക്കാർക്ക് യാത്ര ചെയ്യാനാകും. 13 ബോഗികളുള്ള 35 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്കും, മക്കയും മദീനയും ഇടയിലുള്ള യാത്രകൾക്കുമാണ് തീർത്ഥാടകർ പ്രധാനമായും ഹറമൈൻ ഹൈ-സ്പീഡ് ട്രെയിനുകൾ ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞതവണ മുംബൈയിൽ നിന്നുള്ള ഇന്ത്യൻ ഹാജിമാർ ജിദ്ദ എയർപോർട്ടിൽ നിന്നും മക്കയിലേക്ക് ട്രെയിനുകൾ വഴി യാത്ര ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിൽ ഒന്നായ ഹറമൈൻ ഹൈ-സ്പീഡ് ട്രെയിനുകൾ പരിസ്ഥിതി സൗഹൃദ റെയിൽവേ ലൈൻ കൂടിയാണ്.

Similar Posts