< Back
Saudi Arabia

Saudi Arabia
'ഹയ്യാക്കുമുല്ലാഹ്'; ഹജ്ജ്- ഉംറ തീർഥാടകരെ വരവേൽക്കാൻ സ്വാഗതലോഗോ പുറത്തിറക്കി
|12 Feb 2026 8:25 PM IST
ഒരേ വിഷ്വൽ ഐഡന്റിറ്റി ഉപയോഗിച്ച് തീർത്ഥാടകർക്ക് സുഗമമായ വിവരശേഖരണം ഉറപ്പാക്കാനാകും
റിയാദ്; ഹജ്ജ്- ഉംറ തീർഥാടകരെ സ്വീകരിക്കാനായി ‘ഹയ്യാക്കുമുല്ലാഹ്’ എന്ന പേരിൽ പുതിയ മാധ്യമ ഐഡന്റിറ്റിയും ലോഗോയും പുറത്തിറക്കി സൗദി അറേബ്യ. വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള യൂണിഫൈഡ് മീഡിയ ഓപ്പറേഷൻ സെന്റർ 'ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമു'മായി സഹകരിച്ചാണ് ലോഗോ പുറത്തിറക്കിയത്.
ഇതിലൂടെ വിമാനത്താവളങ്ങൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവിടങ്ങളിൽ ഒരേ വിഷ്വൽ ഐഡന്റിറ്റി ഉപയോഗിച്ച് തീർത്ഥാടകർക്ക് സുഗമമായ വിവരശേഖരണം ഉറപ്പാക്കാനാകും. രാജ്യത്തെത്തുന്ന നിമിഷം മുതൽ തീർത്ഥാടകർക്ക് നൽകുന്ന ബോധവൽക്കരണ സന്ദേശങ്ങളിൽ ഏകീകൃത സ്വഭാവം കൊണ്ടുവരാനും ഇതിലൂടെ സാധിക്കും.