Saudi Arabia

Saudi Arabia
സൗദിയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
|12 Oct 2024 12:35 PM IST
ഹറാദിലെ സ്വകാര്യ കമ്പനിയില്‍ രണ്ട് വര്‍ഷമായി മെക്കാനിക്കായി ജോലി ചെയ്തു വരികയാണ്
സൗദിയിലെ ഹറാദില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലം, ശക്തികുളങ്ങര,കാവനാട് സ്വദേശി ഖലീൽഅഴികത്തു വടക്കതിൽ വീട്ടിൽ ഷാബുദീൻ 46 ആണ് മരിച്ചത്. ജോലി സ്ഥലത്ത് വെച്ച് കുഴഞ്ഞു വീണ ഷാബുദ്ധീനെ ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു. ഹറാദിലെ സ്വകാര്യ കമ്പനിയില്‍ രണ്ട് വര്‍ഷമായി മെക്കാനിക്കായി ജോലി ചെയ്തു വരികയാണ്. മൃതദേഹം ഹുഫൂഫ് പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുകള്‍ അറിയിച്ചു.