< Back
Saudi Arabia
ഹൃദയാഘാതം: സൗദിയിലെ ജുബൈലിൽ മലയാളി മരിച്ചു
Saudi Arabia

ഹൃദയാഘാതം: സൗദിയിലെ ജുബൈലിൽ മലയാളി മരിച്ചു

Web Desk
|
3 Nov 2025 10:07 PM IST

രാത്രി ഉറങ്ങിയ സുബീഷിനെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു

ദമ്മാം: സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി സുബീഷ് കങ്കാണി വളപ്പിൽ (33) ആണ് മരിച്ചത്. രാത്രി ഉറങ്ങിയ ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി എന്നിവർഅറിയിച്ചു.

Similar Posts