< Back
Saudi Arabia
Saudi Arabia
ഹൃദയാഘാതം; മലയാളി ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു
|28 Jun 2025 5:21 PM IST
മദീന: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി അഹമ്മദ് കുട്ടി കല്ലുവിളപ്പിൽ (70) ആണ് മരിച്ചത്. മദീന സന്ദർശനത്തിനായി പുറപ്പെട്ട ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മദീനയിലെ കിങ് ഫഹദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ മകനുമൊപ്പമാണ് ഹജ്ജിന് എത്തിയിരുന്നത്. ഹജ്ജ് ഇൻസ്‌പെക്ടർമാരായ റിഷാദ്, ഇസ്ഹാഖ്, അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ചു വരുന്നുണ്ട്. മദീനയിൽ കബറടക്കം നടത്തും.