< Back
Saudi Arabia
ഹൃദയാഘാതം: പാലക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു
Saudi Arabia

ഹൃദയാഘാതം: പാലക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു

Web Desk
|
25 Jan 2025 2:32 PM IST

മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി മണ്ണാറാട്ടിൽ മുഹമ്മദ് ഫൈസലാണ് മരിച്ചത്

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി മണ്ണാറാട്ടിൽ മുഹമ്മദ് ഫൈസൽ (39) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഇർഫാൻ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ജിദ്ദ ഖാലിദുബിനു വലീദിൽ താമസിക്കുന്ന ഇദ്ദേഹം 16 വർഷത്തോളമായി ടോയ്‌സ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ശഹാന മകൻ: താമിർ പിതാവ്: മുഹമ്മദലി, മാതാവ്: ഫാത്തിമ

മയ്യത്ത് നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സഹായങ്ങൾക്കായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങ് പ്രവർത്തിക്കുന്നുണ്ട്.

Similar Posts