< Back
Saudi Arabia
സൗദിയിൽ ഉഷ്ണ തരംഗം; കിഴക്കൻ പ്രവിശ്യയിലെ താപനില 50 ഡിഗ്രിയിൽ
Saudi Arabia

സൗദിയിൽ ഉഷ്ണ തരംഗം; കിഴക്കൻ പ്രവിശ്യയിലെ താപനില 50 ഡിഗ്രിയിൽ

Web Desk
|
28 Jun 2024 8:06 PM IST

വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് വിദഗ്ദർ

ദമ്മാം: സൗദിയിൽ ഉഷ്ണ തരംഗം പ്രകടമായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്താനി അറിയിച്ചു. കിഴക്കൻ സൗദിയിൽ ഇന്നലെ അനുഭവപ്പെട്ടത് ഈ പ്രാവശ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണ്. അതികഠിനമായ ചൂട് അനുഭവപ്പെട്ട പ്രവിശ്യയിൽ താപനില അമ്പത് ഡിഗ്രി വരെ രേഖപ്പെടുത്തി. വേനലിന്റെ ആദ്യ പാദത്തിൽ തന്നെ ഉഷ്ണ തരംഗം പ്രകടമായത് വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്നതിന്റെ സൂചനയാണെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കിഴക്കൻ പ്രവിശ്യയിലും റിയാദ് മേഖലയിലും ഉഷ്ണതരംഗം വരും ദിവസങ്ങളിലും തുടരുമെന്നും കാലാവസ്ഥാ വിദഗ്ദർ വ്യക്തമാക്കി. കടുത്ത ചൂടിൽ പലയിടത്തും എയർകണ്ടീഷൻ സംവിധാനങ്ങളും വൈദ്യുത വിതരണവും തടസപ്പെട്ടിട്ടുണ്ട്. കടുത്ത ചൂടിൽ സൂര്യാതപമേൽക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തവണ അതികഠിനമായ ചൂടിന് രാജ്യം സാക്ഷ്യംവഹിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Similar Posts