< Back
Saudi Arabia

Saudi Arabia
സൗദിയിൽ ആറിടങ്ങളിൽ ശക്തമായ മഴ
|12 Aug 2025 9:46 PM IST
പലയിടങ്ങളിലും റെഡ് അലർട്ട്
റിയാദ്: സൗദിയിൽ ചൂട് കടുക്കുന്ന സാഹചര്യത്തിലും ആറിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽബഹ പ്രദേശത്തായിരുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില നാല്പത് ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഹൈറേഞ്ചുകളിലാണ് മഴ തുടരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിൽ മക്ക, മദീന, അസീർ, തബൂക്ക്, ജീസാൻ, അൽബാഹ പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു. യാത്രക്കാർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. റിയാദിൽ നിലവിൽ 44 ഡിഗ്രിയാണ് താപനില. ചൂട് ഈ ആഴ്ച മുഴുവൻ ഇതേ നിലയിൽ തുടരുമെന്നാണ് മുന്നറിയിപ്പ്. ജിദ്ദയിൽ 39 ഡിഗ്രിയും, ദമ്മാമിൽ 45 ഡിഗ്രിയുമാണ് ചൂട്. ജനങ്ങൾ ധാരാളം വെള്ളം കുടിക്കണമെന്നും, ഉച്ച സമയങ്ങളിൽ സൂര്യ പ്രകാശം നേരിട്ടേൽക്കരുതെന്നുമാണ് മുന്നറിയിപ്പ്.