< Back
Saudi Arabia
സൗദിയിലേക്കുള്ള ബൈക്കുകളുടെ ഇറക്കുമതിയിൽ വൻ വർധന
Saudi Arabia

സൗദിയിലേക്കുള്ള ബൈക്കുകളുടെ ഇറക്കുമതിയിൽ വൻ വർധന

Web Desk
|
3 March 2025 9:07 PM IST

കഴിഞ്ഞവർഷം ഇറക്കുമതി ചെയ്ത ബൈക്കുകളുടെ എണ്ണം 88000 കവിഞ്ഞു

റിയാദ്: 88060 ബൈക്കുകളാണ് കഴിഞ്ഞ വർഷം രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. 43.8 ശതമാനമാണ് ഇറക്കുമതിയിലെ വർധന. 2023 ൽ ഇറക്കുമതി ചെയ്തത് 61260 ബൈക്കുകളായിരുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്കുകൾ പുറത്തു വിട്ടത്. രാജ്യത്തെ ഓൺലൈൻ വ്യാപാര മേഖലയിലെ വളർച്ച, പാഴ്‌സൽ സർവീസുകളുടെ വികസനം, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് മേഖലകളുടെ പ്രവർത്തനം വിപുലീകരിച്ചത്, തുടങ്ങിയ കാരണങ്ങളാലാണ് ബൈക്ക് ഇറക്കുമതി വർധിച്ചത്. കഴിഞ്ഞ വർഷം രാജ്യത്തിറക്കിയത് 25.97 കോടിയുടെ ബൈക്കുകളാണ്. 2022 മുതൽ സൗദിയിലേക്കുള്ള മോട്ടോർ സൈക്കിൾ ഇറക്കുമതി തുടർച്ചയായി വർധിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഓൺലൈൻ വ്യാപാര മേഖലയിൽ കൊമേർഷ്യൽ രെജിസ്ട്രേഷനുകളുടെ എണ്ണത്തിലും വർധനവാണ്. രാജ്യത്തേക്കുള്ള ആഡംബര ബൈക്കുകളുടെ ഇറക്കുമതിയിലും സമീപ വർഷങ്ങളിൽ തുടർച്ചയായ വർധനവാണ് ഉണ്ടാവുന്നത്

Similar Posts