< Back
Saudi Arabia
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിൽ ഐസിഎഫ് സൗദി ഘടകം പ്രതിഷേധിച്ചു
Saudi Arabia

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിൽ ഐസിഎഫ് സൗദി ഘടകം പ്രതിഷേധിച്ചു

Web Desk
|
26 July 2022 10:27 PM IST

മുഖ്യമന്ത്രിയും സർക്കാരും ബഷീറിന്റെ കുടുംബത്തിനും കേരള സമൂഹത്തിനും നൽകിയ എല്ലാ ഉറപ്പുകളും ലംഘിച്ചതായും സംഘടന കുറ്റപ്പെടുത്തി.

റിയാദ്: മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാരിന്റെ നടപടിയിൽ ഐസിഎഫ് സൗദി ഘടകം പ്രതിഷേധം രേഖപ്പെടുത്തി. സർക്കാറിന്റെ ധാർഷ്ട്യത്തിന് കനത്ത വില നൽകേണ്ടി വരും. കൊലപാതകം മാത്രമല്ല, തന്റെ സിവിൽ പദവി ദുരുപയോഗം ചെയ്ത് തെളിവുകൾ നശിപ്പിക്കുക കൂടി ചെയ്തയാളാണ് ശ്രീറാം വെങ്കിട്ടരാമൻ. മുഖ്യമന്ത്രിയും സർക്കാരും ബഷീറിന്റെ കുടുംബത്തിനും കേരള സമൂഹത്തിനും നൽകിയ എല്ലാ ഉറപ്പുകളും ലംഘിച്ചതായും സംഘടന കുറ്റപ്പെടുത്തി.

Similar Posts