
ഐസിഎഫ് അൽ ജൗഫ് റീജിയൻ ബദർ സ്മൃതിയും ഗ്രാന്റ് ഇഫ്താറും സംഘടിപ്പിച്ചു
|സകാക: ഐസിഎഫ് അൽ ജൗഫ് റീജിയൻ ഗ്രാന്റ് ഇഫ്താറും ബദർസ്മൃതിയും സംഘടിപ്പിച്ചു. സകാക ഐസിഎഫ് ഹാളിൽ നടന്ന പരിപാടിയിൽ സകാകയിലെ 500ഓളം പ്രവാസികൾ പങ്കെടുത്തു. പുതിയ കാലത്ത് സമകാലീന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി ഉപഭോഗങ്ങൾക്കെതിരെ സമൂഹം വിശിഷ്യാ പ്രവാസികൾ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്ന് എന്നും ധർമ്മ സ്ഥാപനത്തിനായി രണഭൂമിയിലിറങ്ങിയ ബദർ മാതൃകയാക്കി ലഹരിവ്യാപനത്തിനെതിരെ ധർമ്മ സമരത്തിലേർപ്പെടണമെത്തും ഐസിഎഫ് സൗദി നാഷണർ പബ്ലികേഷൻ സെക്രട്ടറി അബ്ദുറശീദ് സഖാഫിമുക്കം പറഞ്ഞു.
സകായിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ അബ്ദുറഷീദ് എരഞ്ഞി മാവ് കൺ വീനർ മുഹമ്മദ് റഫീഖ് വല്ലപ്പുഴ, Rsc സൗദി ഈസ്റ്റ് നാഷണൽ എക്‌സിക്യൂട്ടീവ് അബ്ദുറഹീം കാരശേരി , ഉബൈദ് താനൂർ, ഐസി എഫ് നോർത്ത് ചാപ്റ്റർ കൗൺസിലർ നിസാർ ചിറമംഗലം നേതൃത്വം നൽകി.