< Back
Saudi Arabia

Saudi Arabia
പ്രവാസികളെ ബോധവൽക്കരിക്കുന്നതിനായി ഐസിഎഫ് അൽഖസീം സെൻട്രൽ കമ്മിറ്റിയുടെ ആശയ സംവാദം
|4 Oct 2022 12:29 AM IST
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ നടത്തിവരുന്ന ദ്വൈമാസ കാമ്പയിൻ്റെ ഭാഗമായി നടത്തിയ സംവാദത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു
ജിദ്ദ: ചൂഷണത്തിനിരയാകുന്ന പ്രവാസികളെ ബോധവൽക്കരിക്കുന്നതിനായി ഐസിഎഫ് അൽ ഖസീം സെൻട്രൽ കമ്മിറ്റി ആശയ സംവാദം സംഘടിപ്പിച്ചു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ നടത്തിവരുന്ന ദ്വൈമാസ കാമ്പയിൻ്റെ ഭാഗമായി നടത്തിയ സംവാദത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
സ്വർണകടത്ത്, മയക്ക് മരുന്ന്, സാമ്പത്തിക ദുർവ്യയം തുടങ്ങിയ വിഷയങ്ങളിൽ പ്രവാസികൾ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയായാണന്നും, സർക്കാരും സംഘടനകളും ബോധവൽക്കരണം ശക്തമാക്കണമെന്നും സംവാദം ആവശ്യപ്പെട്ടു. ഹുസ്സൈൻ തങ്ങൾ വാടാനപ്പള്ളി വിഷയം അവതരിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു.