സേഫ് വെ സാന്ത്വനം കൂട്ടായ്മ ഇഫ്താർ സംഗമവും ചികിത്സാ സഹായ ഫണ്ട് കൈമാറലും
|റിയാദ് : റിയാദിലെ പ്രമുഖ ഡ്രൈവേഴ്സ് കൂട്ടായ്മയായ സേഫ് വെ സാന്ത്വനം ഇഫ്താർ സംഗമം നടത്തി. യർമുക്കിലെ ക്രൗൺ സെലിബ്രേറ്റ് ഓഡിറ്റോറിയത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 1000 ത്തോളം പേർ പങ്കെടുത്ത ഇഫ്താർ സംഗമം ജനപങ്കാളിത്തവും സംഘാടക മികവും കൊണ്ട് ശ്രദ്ധേയമായി. ചെയർമാൻ ബഷീർ കുട്ടംബൂർ, പ്രസിഡന്റ് ഹനീഫ കാസർക്കോട് ,അഷറഫ് രാമനാട്ടുകര ,സാജിം തലശ്ശേരി ,നസീബുദ്ധീൻ മണ്ണാർക്കാട് , ജൈസൽ നന്മണ്ട , സിനാൻ കൊല്ലം ,റഫീഖ് നടുവണ്ണൂർ ,അഷറഫ് കൂക്കു ,വാഹിദ് അരീക്കോട് ,ഷംസുദ്ധീൻ കായംകുളം ,അയ്യൂബ് കായംകുളം ,ആബിദ് ,സക്കീർ ,സുൽഫി ഫി നിലംബൂർ ,ദിൽഷാദ് മോങ്ങം എന്നിവർ നേതൃത്വം നൽകി.
അംഗമായ അഷറഫ് കൂടത്തായി ചികിത്സാ സഹായ ഫണ്ട് നാല് ലക്ഷത്തി അമ്പത്തിരണ്ടായിരം രൂപ റിയാദ് ഇന്ത്യൻ മിഡിയ ഫോറം സാംസ്‌കാരിക വിഭാഗം കൺവീനർ ഷിബു ഉസ്മാൻ, കൂട്ടായ്മയിലെ നിർവാഹക സമിതി അംഗങ്ങൾ എന്നിവരുടെ സാനിധ്യത്തിൽ ചെയർമാൻ ബഷീർ കുട്ടംബൂർ പ്രസിഡന്റ് ഹനീഫ കാസർകോടിന് കൈമാറി.