< Back
Saudi Arabia
സൗദിയുടെ ജിഡിപി വളര്‍ച്ചയില്‍ വര്‍ധനവ് പ്രവചിച്ച് ഐഎംഎഫ്
Saudi Arabia

സൗദിയുടെ ജിഡിപി വളര്‍ച്ചയില്‍ വര്‍ധനവ് പ്രവചിച്ച് ഐഎംഎഫ്

Web Desk
|
30 July 2025 9:12 PM IST

2025 ല്‍ വളര്‍ച്ച 3.6 ശതമാനമായി ഉയരും

ദമ്മാം: സൗദി അറേബ്യയുടെ ഈ വര്‍ഷത്തെ ജിഡിപി വളര്‍ച്ചയില്‍ വര്‍ധനവ് പ്രവചിച്ച് അന്താരാഷ്ട്ര നാണയ നിധി. സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 3.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐഎംഎഫിന്‍റെ പുതിയ പഠനം വ്യക്തമാക്കുന്നു. വിഷൻ 2030 പ്രകാരം സുസ്ഥിരമായ സാമ്പത്തിക പരിഷ്കാരങ്ങളും വൈവിധ്യവൽക്കരണ ശ്രമങ്ങളും ഇത് പ്രതിഫലിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. എണ്ണ ഉല്‍പാദനത്തിലെ തിരിച്ചുവരവും, ടൂറിസം, ലോജിസ്റ്റിക്സ് തുടങ്ങിയ എണ്ണ ഇതര വ്യവസായങ്ങളുടെ തുടർച്ചയായ വികാസവും സമ്പദ് വ്യവസ്ഥക്ക് കരുത്തേകും.

പ്രവചനങ്ങൾ പ്രകാരം ഇന്ത്യക്കും, ചൈനക്കും പിറകില്‍ ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി സൗദി അറേബ്യ മാറും. സൗദിയുടെ വളര്‍ച്ച മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖല ശരാശരിയേക്കാൾ കൂടുതലാണ്. ഈ മേഖലയുടെ 2025ലെ ശരാശരി വളര്‍ച്ച നിരക്ക് 3.4 ശതമാനമാണ്.

Related Tags :
Similar Posts