
സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് പതിനാറായിരത്തോളം നിയമലംഘകർ
|നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന രാജ്യത്ത് ശക്തമായി തുടരുകയാണ്. ദിനേന ആയിരകണക്കിന് വിദേശികളാണ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലാകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വിവിധ വകുപ്പുകൾ സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്.
റിയാദ്: സൗദിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പതിനാറായിരത്തോളം നിയമം ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. താമസരേഖ കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവർ. തൊഴിൽ നിയമ ലംഘനം നടത്തിയവർ എന്നിവരാണ് പിടിയിലായത്.
നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന രാജ്യത്ത് ശക്തമായി തുടരുകയാണ്. ദിനേന ആയിരകണക്കിന് വിദേശികളാണ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലാകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വിവിധ വകുപ്പുകൾ സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 15,910 പേർ പിടിയിലായതായി മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇവരിൽ 9784 പേർ താമസരേഖയുടെ കാലാവധി അവസാനിച്ചവരും 3983 പേർ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരും 2143 പേർ തൊഴിൽ നിയമ ലംഘനം നടത്തിയവരുമാണ്. നിയമ ലംഘകർക്ക് താമസ, യാത്ര സൗകര്യങ്ങൾ ഏർപ്പെടുത്തുന്നവർക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും ഒരു ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.