< Back
Saudi Arabia

Saudi Arabia
സൗദിയില്‍ കഴിഞ്ഞ മാസം ജോലിയില്‍നിന്ന് ഒളിച്ചോടിയത് 696 വേലക്കാരികള്‍
|20 May 2022 3:57 PM IST
സൗദിയില്‍ മാന്‍പവര്‍ സപ്ലൈ കമ്പനികളെ പോലെ പ്രവര്‍ത്തിക്കുന്ന 17 റിക്രൂട്ട്മെന്റ് കമ്പനികള്‍ക്കു കീഴിലെ 696 വേലക്കാരികള്‍ കഴിഞ്ഞ മാസം ജോലിയില്‍ നിന്നും രക്ഷപ്പെട്ടതായി റിക്രൂട്ട്മെന്റ് കമ്പനി ഏകോപന സമിതി അറിയിച്ചു.
കഴിഞ്ഞ മാസം ഒളിച്ചോടിയ തൊഴിലാളികളില്‍ മുന്നൂറിലേറെ പേര്‍ ഇന്തോനേഷ്യക്കാരും 170 പേര്‍ കെനിയക്കാരുമാണ്. ഒളിച്ചോടിയവരില്‍ 19 ശതമാനം പേര്‍ ഉഗാണ്ടക്കാരും 2 ശതമാനം പേര്‍ ഘാനക്കാരുമാണ്. ഫിലിപ്പിനോകളും എത്യോപ്യക്കാരും ശ്രീലങ്കക്കാരുമാണ് ബാക്കിയുള്ളവര്‍.