< Back
Saudi Arabia
സൗദിയില്‍ കുടിശ്ശിക ആയിരം റിയാല്‍  കടന്നാല്‍ വൈദ്യുതി ബന്ധം വിഛേദിക്കും
Saudi Arabia

സൗദിയില്‍ കുടിശ്ശിക ആയിരം റിയാല്‍ കടന്നാല്‍ വൈദ്യുതി ബന്ധം വിഛേദിക്കും

Web Desk
|
26 Jun 2022 9:20 AM IST

കണക്ഷന്‍ വിഛേദിക്കുന്ന തിയ്യതിയും സമയവും ഉപഭോക്താവിനെ എസ്.എം.എസ് സന്ദേശം മുഖേന അറിയിക്കും

സൗദിയില്‍ അടക്കാത്ത ഇലക്ട്രിക് ബില്ലുകളുടെ കുടിശ്ശിക തുക ആയിരം റിയാല്‍ കടന്നാല്‍ വൈദ്യുതി ബന്ധം വിഛേദിക്കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ മുന്നറിയിപ്പ്. വൈദ്യുതി ഉപഭോക്താക്കളുടെ അന്വേഷണത്തിനാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി വിശദീകരണം നല്‍കിയത്.

കണക്ഷന്‍ വിഛേദിക്കുന്നത് ഒഴിവാക്കാന്‍ ബില്ലുകള്‍ കൃത്യസമയത്ത് തന്നെ അടക്കണമെന്നും കമ്പനി നിര്‍ദ്ദേശിച്ചു. മൂന്ന് മാസത്തെ വൈദ്യുതി ബില്ലുകള്‍ തുടര്‍ച്ചയായി കുടിശ്ശിക വരുത്തുന്നതും വൈദ്യുതി ബന്ധം വിഛേദിക്കുന്നതിന് കാരണമാണെന്നും കമ്പനി വെളിപ്പെടുത്തി.

ഇത്തരം സാഹചര്യങ്ങളില്‍ കണക്ഷന്‍ വിഛേദിക്കുന്ന തിയ്യതിയും സമയവും ഉപഭോക്താവിനെ എസ്.എം.എസ് സന്ദേശം മുഖേന അറിയിക്കും. കമ്പനിയില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ ഉപഭോക്താവിന്റെ മൊബൈലിലേക്കായിരിക്കും സന്ദേശം ലഭിക്കുക.

Similar Posts