< Back
Saudi Arabia
Saudi Arabia
സൗദിയിൽ പുതുതായി സ്‌കൂളുകളിൽ ചേർക്കുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി
|14 Jan 2025 9:46 PM IST
അടുത്ത അധ്യയന വർഷം മുതലായിരിക്കും നിയമം പ്രാബല്യത്തിൽ വരുക
റിയാദ്: സൗദിയിൽ പുതുതായി സ്‌കൂളുകളിൽ ചേർക്കുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി. കിന്റർ കാർട്ടൻ തലത്തിലും, എലിമെന്ററി, ഒന്നാം ക്ലാസിലും പുതുതായി ചേർക്കുന്ന വിദ്യാർഥികൾക്കായിരിക്കും മെഡിക്കൽ പരിശോധന നിർബന്ധമാക്കുക . അടുത്ത അധ്യയന വർഷം മുതലായിരിക്കും പരിശോധന നിർബന്ധം. പരിശോധനക്ക് ശേഷമായിരിക്കും പൊതു വിദ്യാഭ്യാസമാണോ, സ്‌പെഷ്യൽ വിദ്യാഭ്യാസമാണോ നൽകേണ്ടത് എന്ന് തീരുമാനിക്കുക. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി. സൗദിയിലെ എല്ലാ പ്രവിശ്യകളിലും നിയമം ബാധകമാകും. വിദ്യാർഥികളുടെ ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുക, വിദ്യാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുക, വിദ്യാഭ്യാസ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് നടപടി.