< Back
Saudi Arabia
സൗദിയിൽ ആശ്വാസമായി കോവിഡ് രോഗമുക്തിയിൽ വർധനവ്
Saudi Arabia

സൗദിയിൽ ആശ്വാസമായി കോവിഡ് രോഗമുക്തിയിൽ വർധനവ്

Web Desk
|
16 July 2021 11:44 PM IST

മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം ആക്ടീവ് കേസുകളിലും ഇന്ന് കുറവ് രേഖപ്പെടുത്തി

സൗദിയിൽ 1,298 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 മരണമാണ് റിപ്പോർട്ട് ചെയ്തത്. 1,428 പേർക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി പതിനേഴായിരത്തിലധികം സാമ്പിളുകൾ പരിശോധിച്ചപ്പോൾ 1298 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13 പേർ മരിക്കുകയും ചെയ്തു.

1.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 5,07,423 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. അതിൽ 4,88,346 പേർക്കും ഭേദമായി. 8048 പേരാണ് ഇതുവരെ മരിച്ചത്. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം ആക്ടീവ് കേസുകളിലും ഇന്ന് കുറവ് രേഖപ്പെടുത്തി.

നിലവിൽ 11,029 പേരാണ് ചികിത്സയിലുള്ളത്. അതിൽ 1400 പേർ അത്യാസന്ന നിലയിലാണ്. റിയാദിൽ 1660 പേരും, ജിദ്ദയിൽ 885 പേരും, മക്കയിൽ 577 പേരും വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. മറ്റു നഗരങ്ങളിലെല്ലാം അഞ്ഞൂറിൽ താഴെയാണ് ആക്ടീവ് കേസുകൾ.

2,17,55,657 ഡോസ് വാക്‌സിൻ സൗദിയിൽ ഇതുവരെ വിതരണം ചെയ്തു. ഒരു കോടി 84 ലക്ഷത്തിലധികം പേർ ആദ്യ ഡോസും, 33 ലക്ഷത്തിലധികം പേർ രണ്ടാം ഡോസും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Tags :
Similar Posts