< Back
Saudi Arabia
Saudi Arabia tightens action against taxi law violations
Saudi Arabia

3.2 കോടി യാത്രകൾ; സൗദിയിൽ ഓൺലൈൻ ടാക്‌സി യാത്രകളിൽ വർധന

Web Desk
|
28 July 2025 8:02 PM IST

യാത്രകളുടെ എണ്ണത്തിൽ റിയാദ് മുന്നിൽ

റിയാദ്: സൗദിയിൽ ഓൺലൈൻ ടാക്‌സി ആപ്പുകൾ ഉപയോഗിച്ചുള്ള യാത്രകളുടെ എണ്ണത്തിൽ വർധന. ഓൺലൈൻ റൈഡിങ് ആപ്പുകൾ ഉപയോഗിച്ച് 3.2 കോടി യാത്രകൾ നടന്നുവെന്നാണ് കണക്ക്. ഏറ്റവും കൂടുതൽ യാത്രകൾ പൂർത്തിയാക്കിയത് റിയാദിലാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിനെ അടിസ്ഥാനമാക്കിയുള്ളതാണ് കണക്ക്. ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയാണ് കണക്കുകൾ പുറത്തു വിട്ടത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രകളുടെ എണ്ണത്തിൽ 104%ന്റേതാണ് വർധന. റൈഡിങ്, ടാക്‌സി ആപ്പുകളുടെ എണ്ണത്തിലും വർധനവുണ്ടെന്നായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 87%ന്റേതാണ് വർധന. നിലവിൽ 15,300 പ്ലാറ്റ്ഫോമുകളാണ് ഇത്തരം സേവനം നൽകുന്നത്. 2,63,000 ലധികം ഡ്രൈവർമാരും മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.

ആപ്പുകൾ ഉപയോഗിച്ചുള്ള യാത്രയിൽ റിയാദാണ് മുന്നിൽ. 41% യാത്രകളും പൂർത്തിയാക്കിയത് റിയാദിലാണ്. മക്ക, കിഴക്കൻ പ്രവിശ്യ, അസീർ, മദീന തുടങ്ങിയ പ്രദേശങ്ങളാണ് തൊട്ട് പുറകിൽ. മേഖലയിലെ സേവനം വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. അനധികൃത സേവനങ്ങൾ കണ്ടെത്താനായി പരിശോധനകളും ശക്തമാണ്.

Similar Posts