< Back
Saudi Arabia
ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവിനും  സൗദി അറേബ്യക്കും ഇന്ത്യ തന്ത്രപ്രധാന പങ്കാളി: റിച്ചാഡ് അറ്റിയാസ്
Saudi Arabia

ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവിനും സൗദി അറേബ്യക്കും ഇന്ത്യ തന്ത്രപ്രധാന പങ്കാളി: റിച്ചാഡ് അറ്റിയാസ്

Web Desk
|
26 Oct 2022 11:25 PM IST

മീഡിയവൺ സിഇഒ ഉൾപ്പെടെയുള്ളവരോട് മാധ്യമ പങ്കാളത്തിത്തിന് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ റിച്ചാഡ് അറ്റിയാസ് നന്ദി പറഞ്ഞു

ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവിനും സൗദി അറേബ്യക്കും ഇന്ത്യ തന്ത്രപ്രധാന പങ്കാളിയാണെന്ന് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ റിച്ചാഡ് അറ്റിയാസ്. റിയാദിലെ എഫ്.ഐ.ഐ വേദിയിൽ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീഡിയവൺ സി.ഇ.ഒ ഉൾപ്പെടെയുള്ളവരോട് മാധ്യമ പങ്കാളത്തിത്തിന് അദ്ദേഹം നന്ദി പറഞ്ഞു. വ്യത്യാസങ്ങൾ മറന്നു വെച്ച് ഒരൊറ്റ ജനത ഒരൊറ്റ ഭൂമി എന്ന സങ്കൽപത്തിലേക്ക് ലോകം എത്തേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar Posts