< Back
Saudi Arabia
ഇന്ത്യൻ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ സൗദിയിലെത്തി
Saudi Arabia

ഇന്ത്യൻ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ സൗദിയിലെത്തി

Web Desk
|
18 Sept 2022 10:31 PM IST

ഇന്ത്യ- സൗദി ഉപയകക്ഷി വ്യാപാര ബന്ധങ്ങളും പരസ്പര നിക്ഷേപ സാധ്യകളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി

ജിദ്ദ: ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ദ്വിദിന സന്ദര്‍ശനത്തിന് സൗദിയിലെത്തി. റിയാദിലെത്തി മന്ത്രി സൗദി വാണിജ്യ മന്ത്രി മാജിദ് അബ്ദുല്ല അല്‍കസബിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- സൗദി ഉപയകക്ഷി വ്യാപാര ബന്ധങ്ങളും പരസ്പര നിക്ഷേപ സാധ്യകളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ജുബൈല് യാമ്പു സൗദി റോയല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഖാലിദ് ആല്‍സാലിമുമായും പിയൂഷ് ഗോയല്‍ ചര്‍ച്ച നടത്തി. സാമ്പത്തിക വളര്‍ച്ചക്ക് കരുത്താകുന്ന പരസ്പര സഹകരണ പദ്ധതികളെ കുറിച്ച് ഇരവരും ചര്‍ച്ച ചെയ്തു. റിയാദില്‍ തങ്ങുന്ന മന്ത്രി പിയൂഷ് ഗോയല്‍ ഇന്ത്യ സൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തില്‍ പങ്കെടുക്കും.

Similar Posts