< Back
Saudi Arabia
Saudi Arabia
സൗദിയിൽ പ്രവാസികളെ കറക്കുന്ന ഇന്ത്യൻ വിമാനങ്ങൾ പണം കൊടുത്ത് വലയും
|7 Sept 2025 10:36 PM IST
സൗദി സിവിൽ ഏവിയേഷൻ നിയമമാണ് പ്രവാസികൾക്ക് തുണയായത്
റിയാദ്: വിമാനം വൈകലിനും റദ്ദാക്കലിനും ഇന്ത്യൻ കമ്പനികൾക്ക് സൗദിയിൽ തിരിച്ചടി. വൈകിയാലും റദ്ദാക്കിയാലും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകേണ്ടി വരും. സൗദി സിവിൽ ഏവിയേഷൻ നിയമമാണ് പ്രവാസികൾക്ക് തുണയായത്. ഇതിലൂടെ എയർഇന്ത്യ എക്സ്പ്രസിൽ നിന്നടക്കം നഷ്ടപരിഹാരം വാങ്ങുന്നവർ വർധിച്ചു. വിമാന ടിക്കറ്റ് നിരക്ക് റീഫണ്ടിന് പുറമെ ഒന്നര ഇരട്ടിയോളം വരെ നഷ്ടപരിഹാരവും ലഭിക്കുന്നു. നിരവധി മലയാളികളും സൗദിയിലെ നിയമം ഉപയോഗിച്ച് നഷ്ടപരിഹാരം നേടി. വിമാനം ഭക്ഷണവും ഹോട്ടലും നൽകിയാൽ പോലും വൈകലിന് നഷ്ടപരിഹാരമുണ്ട്. വിമാനം റദ്ദാക്കിയതിന് ഒരാൾക്ക് എയർലൈൻ കൊടുക്കേണ്ടി വന്നത് 18,084 രൂപയാണ്.