< Back
Saudi Arabia

Saudi Arabia
ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്റ്റേഷൻ സർവീസ്: വേദി ഖുറാഷ് ഹോട്ടലിലേക്ക് മാറ്റി
|21 April 2025 6:46 PM IST
അബഹ വി.എഫ്.എസ് ഓഫീസിലായിരുന്നു നേരത്തെ വേദി തീരുമാനിച്ചിരുന്നത്
റിയാദ്: സൗദിയിലെ അസീർ പ്രവിശ്യയിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അറ്റസ്റ്റേഷൻ സർവീസ് നൽകുന്നതിനുള്ള വേദി ഖുറാഷ് ഹോട്ടലിലേക്ക് മാറ്റി. ഏപ്രിൽ 25 ന് വെള്ളിയാഴ്ചയാണ് പരിപാടി.
അബഹ വി.എഫ്.എസ് ഓഫീസിലായിരുന്നു നേരത്തെ വേദി തീരുമാനിച്ചിരുന്നത്. ഇതാണിപ്പോൾ ഖമീസ് മുശൈത്ത് ദിയാഫയിലെ ഇമാം മുഹമ്മദ് ബിൻ സൗദ് റോഡിലെ അൽ ഖുറാഷ് ഹോട്ടലിലേക്ക് മാറ്റിയത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്.