< Back
Saudi Arabia
Saudi Arabia
സൗദി ജുബൈലില്‍ ട്രക്ക് മറിഞ്ഞ് ഇന്ത്യകാരന്‍ മരിച്ചു
|25 Nov 2025 2:37 PM IST
ആന്ധ്രാ സ്വദേശി വെങ്കിടേഷ് നാങ്കി (34) ആണ് മരിച്ചത്
ദമ്മാം: കിഴക്കൻ സൗദിയിലെ ജുബൈല്‍ അബുഹൈദരിയാ റോഡിൽ ട്രക്ക് മറിഞ്ഞ് ആന്ധ്രാ സ്വദേശി മരിച്ചു. വെങ്കിടേഷ് നാങ്കി (34) ആണ് മരിച്ചത്. ട്രക്ക് റോഡിൽ നിന്ന് തെന്നിമാറി മറിഞ്ഞാണ് അപകടം ഉണ്ടായത്. വാഹനം ഓടിച്ചിരുന്ന വെങ്കിടേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.