< Back
Saudi Arabia

Saudi Arabia
മേഖലയിലെ സാഹചര്യം; സൗദിയിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി
|28 Feb 2026 4:15 PM IST
ഭരണകൂടവും എംബസിയും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും എംബസി
റിയാദ്: മേഖലയിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി. രാജ്യത്തെ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രാദേശിക ഭരണകൂടവും എംബസിയും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ആവശ്യമെങ്കിൽ അപ്ഡേറ്റുകളും നിർദേശങ്ങളും നൽകുമെന്നും വ്യക്തമാക്കി.
റിയാദിലെ ഇന്ത്യൻ എംബസിയുടെ 24*7 അടിയന്തര കോൺടാക്റ്റ് ഹെൽപ്പ്ലൈൻ നമ്പറുകൾ:
00-966-11-4884697
00-966-542126748 (വാട്ട്സ്ആപ്പ് മാത്രം)
800 247 1234 (ടോൾ-ഫ്രീ)
ഇമെയിൽ: cw.riyadh@mea.gov.in