< Back
Saudi Arabia

Saudi Arabia
ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് തർക്കാഷ് സൗദിയിൽ
|22 May 2023 7:18 AM IST
ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് തർക്കാഷ് സൗദിയിലെത്തി. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ തുറമുഖത്തെത്തിയ കപ്പലിന് റോയൽ സൗദി നേവൽ ഫോഴ്സ്, ബോർഡർ ഗാർഡൻസ്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരണം നൽകി.
ഇന്ത്യ, സൗദി ഉഭയകക്ഷി പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള നാവിക അഭ്യാസത്തിന്റെ രണ്ടാം പതിപ്പായ അൽമുഹീത്വുൽ ഹിന്ദിയുടെ രണ്ടാം പതിപ്പിനും തുടക്കം കുറിക്കും.