< Back
Saudi Arabia
സൗദി വ്യോമയാന മേഖലയിലെ സ്വദേശിവല്‍ക്കരണം: ആദ്യ ഘട്ടത്തിന് തുടക്കമായി
Saudi Arabia

സൗദി വ്യോമയാന മേഖലയിലെ സ്വദേശിവല്‍ക്കരണം: ആദ്യ ഘട്ടത്തിന് തുടക്കമായി

Web Desk
|
15 March 2023 11:42 PM IST

അഞ്ച് തസ്തികകളിലാണ് ആദ്യ ഘട്ടത്തില്‍ നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്

വ്യോമയാന മേഖലയില്‍ പ്രഖ്യാപിച്ച സൗദിവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിലായി. സ്വകാര്യ ഏവിയേഷന്‍ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ചില തസ്തികകളില്‍ അറുപത് ശതമാനം വരെ സൗദികളായിരിക്കണം.

ഇന്ന് മുതല്‍ ആദ്യ ഘട്ടം പ്രാബല്യത്തിലായി. സ്വകാര്യ ഏവിയേഷന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് നിബന്ധന ബാധകമാകുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പതിനഞ്ചിനാണ് പദ്ധതി പ്രഖ്യാപിച്ചത്. സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി മുഖേന പതിനായിരം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുകയാണ് ലക്ഷ്യം. അഞ്ച് തസ്തികകളിലാണ് ആദ്യ ഘട്ടത്തില്‍ നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്.

കോ പൈലറ്റ്, എയര്‍ നാവിഗേറ്റര്‍, എയര്‍ ട്രാഫിക് കണ്ട്രോളര്‍, ഗ്രൗണ്ട് മൂവ്‌മെന്റ് കോഡിനേറ്റര്‍ എന്നീ തസ്തികകളില്‍ അറുപത് ശതമാനവും എയര്‍ ഹോസ്റ്റസ് തസ്തികയില്‍ അന്‍പത് ശതമാനവും ആദ്യ ഘട്ടത്തില്‍ സ്വദേശികള്‍ക്കായി നീക്കി വെക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അടുത്ത വര്‍ഷം മാര്‍ച്ച് നാല് മുതല്‍ തുടക്കമാകും.

Similar Posts