< Back
Saudi Arabia

Saudi Arabia
യന്ത്ര തകരാർ; ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു
|4 Oct 2023 6:21 PM IST
എ 239 വിമാനമാണ് മണിക്കൂറുകൾ വൈകിയിട്ടും പുറപ്പെടാനാവാതെ യാത്രക്കാരെ വെട്ടിലാക്കിയത്.
ദമ്മാം: ബുധനാഴ്ച രാവിലെ 11.30ന് ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഇൻഡിഗോ എയർലൈൻസ് വിമാനം യന്ത്ര തകരാറിനെ തുടർന്ന് വൈകുന്നു. എ 239 വിമാനമാണ് മണിക്കൂറുകൾ വൈകിയിട്ടും പുറപ്പെടാനാവാതെ യാത്രക്കാരെ വെട്ടിലാക്കിയത്.
ആദ്യം ഒരു മണിക്കൂർ വൈകും എന്നാണ് അറിയിച്ചിരുന്നത്. ഉച്ചക്ക് 12.30ഓടെ യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ നാല് മണിക്കൂർ കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇപ്പോൾ യാത്രക്കാരെ പുറത്തിറക്കിയിരിക്കുകയാണ്. യന്ത്ര തകരാർ മൂലമാണ് വിമാനം വൈകുന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
യാത്ര അനിശ്ചിതമായി നീണ്ടതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ദമ്മാം കിങ് ഫഹദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്. പ്രശ്‌നം പരിഹരിച്ച് വൈകാതെ പുറപ്പെടും എന്നാണ് വിമാന കമ്പനി അധികൃതർ പറയുന്നത്.