< Back
Saudi Arabia
Industrial production index rose 10% in January
Saudi Arabia

സൗദിയിലെ വ്യവസായ ഉത്പാദനത്തിൽ ജനുവരിയിൽ മാത്രം10.4% വളർച്ച

Web Desk
|
10 March 2026 9:29 PM IST

പ്രതിദിന എണ്ണ ഉത്പാദനം 89 ലക്ഷം ബാരലിൽ നിന്ന് 1.01 കോടി ബാരലായി ഉയർന്നു

റിയാദ്: സൗദി അറേബ്യയുടെ വ്യവസായ ഉത്പാദന സൂചികയിൽ (IPI) കഴിഞ്ഞ ജനുവരിയിൽ 10.4 ശതമാനത്തിന്റെ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്. ഖനനം, നിർമാണ വ്യവസായം, ജലവിതരണം, മലിനജല സംസ്‌കരണം എന്നീ മേഖലകളിലെ മികച്ച പ്രകടനമാണ് ഈ വളർച്ചയ്ക്ക് കരുത്തേകിയത്.

എണ്ണ അനുബന്ധ പ്രവർത്തനങ്ങളിൽ 12.5 ശതമാനം വർധനവുണ്ടായി. രാജ്യത്തെ പ്രതിദിന എണ്ണ ഉത്പാദനം കഴിഞ്ഞ വർഷത്തെ 89 ലക്ഷം ബാരലിൽ നിന്ന് 1.01 കോടി ബാരലായി ഉയർന്നു. എണ്ണയിതര പ്രവർത്തനങ്ങളിൽ 5.3 ശതമാനം വളർച്ചയും രേഖപ്പെടുത്തി. ഖനനം, ക്വാറിയിങ് മേഖലയിൽ വാർഷികാടിസ്ഥാനത്തിൽ 13.3 ശതമാനം വർധനവുണ്ടായതായും കണക്കുകൾ ചൂണ്ടിക്കാട്ടി.

നിർമാണ സൂചികയിൽ 6.8 ശതമാനം വർധനവ് രേഖപ്പെടുത്തി. 10.6 ശതമാനം വർധനവോടെ കെമിക്കൽ ഉൽപ്പന്നങ്ങൾ, ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ 9.1 ശതമാനം വളർച്ച എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. ജലവിതരണം, മലിനജല സംസ്‌കരണം, മാലിന്യ നിർമാർജ്ജനം എന്നീ മേഖലകളിൽ 11.7 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തു.

Similar Posts