< Back
Saudi Arabia
സൗദിയിൽ പകർച്ചപനിക്ക് കുത്തിവെപ്പ് ഫലപ്രദം
Saudi Arabia

സൗദിയിൽ പകർച്ചപനിക്ക് കുത്തിവെപ്പ് ഫലപ്രദം

Web Desk
|
19 Dec 2022 10:20 PM IST

കുത്തിവെപ്പെടുത്തവരില്‍ 70 മുതല്‍ 90 ശതമാനം വരെ ആളുകള്‍ക്ക് രോഗ വ്യാപനത്തില്‍ നിന്ന് രക്ഷ നല്‍കുന്നുണ്ട്.

റിയാദ്: സൗദിയില്‍ കാലാവസ്ഥ മാറ്റത്തെ തുടര്‍ന്നുള്ള പകര്‍ച്ച പനി തടയാന്‍ പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമെന്ന് പഠനം. പ്രതിരോധ കുത്തിവെപ്പ് സീസണല്‍ പകര്‍ച്ചവ്യാധി അസുഖങ്ങളെ 70 മുതല്‍ 90 ശതമാനം വരെ തടയുന്നതായി കിംഗ് സൗദി മെഡിക്കല്‍ സിറ്റി ഗവേഷണ വിഭാഗം പറഞ്ഞു.

കാലാവസ്ഥ മാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച പനിക്ക് പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതായി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി പുറത്തിറക്കിയ ഗവേഷണം പറയുന്നു. കുത്തിവെപ്പെടുത്തവരില്‍ 70 മുതല്‍ 90 ശതമാനം വരെ ആളുകള്‍ക്ക് രോഗ വ്യാപനത്തില്‍ നിന്ന് രക്ഷ നല്‍കുന്നുണ്ട്. ഇത്തരം സീസണല്‍ അസുഖങ്ങള്‍ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രതിവര്‍ഷം പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കലാണെന്നും മെഡിക്കല്‍ സിറ്റി പറഞ്ഞു.

വൈറസുകള്‍ വളരെ വേഗം വികസിക്കുകയും സ്വഭാവ മാറ്റം കൈവരിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ സ്വീകരിച്ച വാക്‌സിനുകള്‍ ഫലപ്രദമാകില്ലെന്നും പഠനം പറയുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും പഠനം പറയുന്നു.

Related Tags :
Similar Posts